LiveTV

Live

National

ജാമിഅ, അലിഗഡ് പൊലീസ് അതിക്രമങ്ങളെ അപലപിച്ച് ആംനസ്റ്റി 

ജാമിഅ, അലിഗഡ് പൊലീസ് അതിക്രമങ്ങളെ അപലപിച്ച് ആംനസ്റ്റി 

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്‍ലാമിയ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളെ അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷണവിധേയമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

‘വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, അതിനെ ഏത് രീതിയില്‍ എതിര്‍ത്താലും അംഗീകരിക്കാനാവില്ല’; ആംനസ്റ്റി വ്യക്തമാക്കി. പ്രതിഷേധക്കാരെ ഇന്ത്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത രീതി അന്താരാഷ്ട്ര ഐ.സി.പി.ആര്‍ നിയമങ്ങള്‍ക്ക് എതിരാണെന്നും ആംനസ്റ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.