LiveTV

Live

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പടരുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ കത്തിച്ചു 

പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി.ജെ.പി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പടരുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ കത്തിച്ചു 

പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ബംഗാളിലും വ്യാപിക്കുന്നു. ആളൊഴിഞ്ഞ അഞ്ച് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നാളെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൌരത്വഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ റാലി നടത്തും.

പൗരത്വ നിയമവും സ്ത്രീ സുരക്ഷയും; മോദി സർക്കാരിന് കനത്ത താക്കീതുമായി കോൺഗ്രസിന്റെ മഹാ റാലി
Also Read

പൗരത്വ നിയമവും സ്ത്രീ സുരക്ഷയും; മോദി സർക്കാരിന് കനത്ത താക്കീതുമായി കോൺഗ്രസിന്റെ മഹാ റാലി

ബംഗാളിലെ ലാല്‍ഗോല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആളൊഴിഞ്ഞ അഞ്ച് ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. പ്രതിഷേധം റെയില്‍വേ ട്രാക്കുകളിലേക്ക് കൂടി വ്യാപിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. ഹൌറയില്‍ റെയില്‍വേ സ്റ്റേഷന്‍റെ ഒരു ഭാഗവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി.ജെ.പി പ്രതികരിച്ചു.

മമതയെ വെല്ലുവിളിച്ച് ബി.ജെ.പി; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ബംഗാള്‍
Also Read

മമതയെ വെല്ലുവിളിച്ച് ബി.ജെ.പി; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ബംഗാള്‍

അസമിലും വലിയ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ സമാധാനം പാലിക്കണണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആവശ്യപ്പെട്ടു. ആസമിലെ തീന്‍സുകിയയില്‍ പെട്രോള്‍ ടാങ്കര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.