LiveTV

Live

National

ഉന്നാവിന് പിന്നാലെ വീണ്ടും നടുങ്ങി യു.പി; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി

ശരീരത്തിന്‍റെ 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉന്നാവിന് പിന്നാലെ വീണ്ടും നടുങ്ങി യു.പി; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി

ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി. ശരീരത്തിന്‍റെ 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത പ്രതികള്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്.

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണ് ഉന്നാവോയിലെ സമാന സംഭവം ആവര്‍ത്തിക്കപ്പെട്ടത്. ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപ്രതിയില്‍ പ്രവേശിക്കുമ്പോള്‍ ഇക്കാര്യം പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശരീരത്തിന്‍റെ 90 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയിപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ കാണ്‍പൂരിലെ ആശുപത്രിയിലാണ്. എന്നാല്‍ പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാന്‍ യു.പി പോലീസിന് സാധിച്ചിട്ടില്ല. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പടരുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ കത്തിച്ചു 
Also Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പടരുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ കത്തിച്ചു 

പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹം വരെ പരസ്പരം കാണരുതെന്ന് ഗ്രാമത്തിലെ പഞ്ചായത്ത് തീരുമാനമെടുത്തതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഉന്നാവോയില്‍ ബലാത്സംഗത്തിനിരായായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് തീ കൊളുത്തി കൊന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയരുമ്പോള്‍ തന്നെയാണ് വീണ്ടും ഉത്തര്‍പ്രദേശില്‍ സമാന സംഭവം നടക്കുന്നത്.