LiveTV

Live

National

സവർക്കര്‍‍ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ശിവസേന

സവർക്കറെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് അമിത് മാളവ്യ നേരത്തെ ചോദിച്ചിരുന്നു

സവർക്കര്‍‍ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ശിവസേന

മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന പ്രസ്താവനയിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ശിവസേന. സവർക്കർ മഹാനായ നേതാവാണെന്നും അപമാനിക്കാൻ അനുവദിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എംപി പറഞ്ഞു. മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും ബഹുമാനിക്കുന്നു. ദയവായി വീര സവർക്കറിനെ അപമാനിക്കരുത്. മനസിലാകുന്നവർക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു, സഞ്ജയ് റാവുത്ത് പറഞ്ഞു.

സവർക്കറെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി ഐ.ടി സെൽ നേതാവ് അമിത് മാളവ്യ നേരത്തെ ചോദിച്ചിരുന്നു. തുടർന്നായിരുന്നു ശിവസേനയുടെ മറുപടി.

മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയണമെന്ന ബിജെപി നേതാക്കളുടെ ആവശ്യം നിഷേധിച്ചാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിയത്. ഡൽ‌ഹിയിൽ രാംലീല മൈതാനത്ത് കോൺഗ്രസിന്റെ ഭാരത് ബച്ചാവോ മഹാറാലിയിലാണ് രാഹുൽ വിവാദ പ്രസ്താവന നടത്തിയത്.