LiveTV

Live

National

ബിരിയാണി വിറ്റ കീഴ്ജാതിക്കാരന് ക്രൂരമര്‍ദ്ദനം

സംഭവത്തില്‍ എസ്.സി, എസ്.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

 ബിരിയാണി വിറ്റ കീഴ്ജാതിക്കാരന് ക്രൂരമര്‍ദ്ദനം

നോയിഡയില്‍ ബിരിയാണി വിറ്റതിന് യുവാവിന് നേരെ ആക്രമണം. ഇന്നലെയാണ് ലോകേഷ് എന്നയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജാതി പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ എസ്.സി, എസ്.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

‍‍ഡൽഹിയിൽ നിന്നും 66 കിലോമീറ്റർ മാറി റബുപുരയിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.

ബിരിയാണിയുണ്ടാക്കിയതിന് ലോകേഷിനെ മര്‍ദ്ദിക്കുന്ന സംഘം ജാതീയമായി അധിക്ഷേപിക്കുന്നതും, മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.