വിദ്യാർഥികൾ ആക്രമിച്ചതായി ജെ.എൻ.യു വൈസ് ചാൻസലർ
അതേസമയം തങ്ങള്‍ വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രതികരിച്ചു

വിദ്യാർഥികൾ ആക്രമിച്ചതായി ജെ.എൻ.യു വൈസ് ചാൻസലർ ജഗദീഷ് കുമാർ. കാമ്പസിൽവച്ച് പതിനഞ്ചോളം വിദ്യാർഥികൾ തന്നെ അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ജഗദീഷ് കുമാർ പറഞ്ഞു. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് തന്റെ കാറിനു നേരെയും വിദ്യാർഥികൾ ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും വി.സി പറഞ്ഞു. അതേസമയം തങ്ങള്‍ വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രതികരിച്ചു.