LiveTV

Live

National

അടിതെറ്റിയാല്‍ മോദിയും; ഗംഗാതീരത്ത് തെന്നിവീണ് പ്രധാനമന്ത്രി

നമാമി ഗംഗ പദ്ധതി വിലയിരുത്താന്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രിക്ക് കാലിടറിയത്. 

അടിതെറ്റിയാല്‍ മോദിയും; ഗംഗാതീരത്ത് തെന്നിവീണ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ തീരത്ത് കാല്‍ വഴുതി വീണു. നമാമി ഗംഗ പദ്ധതി വിലയിരുത്തുന്നതിനിടെയാണ് മോദിക്ക് കാലിടറിയത്. ഗംഗയുടെ തീരത്തുള്ള പടവുകള്‍ കയറിയപ്പോള്‍ കാല്‍ വഴുതുകയായിരുന്നു. ഉടനെ എസ്.പി.ജി ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ പിടിച്ച് എഴുന്നേൽപ്പിച്ചു. വീഴ്ചയിൽ പ്രധാനമന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നമാമി ഗംഗെ പദ്ധതി അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാൺപൂരിലെത്തിയത്. അവിടെ നിന്നും ദേശീയ ഗംഗ കൗൺസിൽ, ദേശീയ പുനരുജ്ജീവന, സംരക്ഷണം, പരിപാലനം എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗംഗ വൃത്തിയാക്കുന്നതിന്റെ വശങ്ങളെക്കുറിച്ച് നടത്തിയ ജോലിയുടെ പുരോഗതി അവലോകനം ചെയ്യാനും തീരുമാനമെടുത്തു.