LiveTV

Live

National

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു

അവധിക്ക് ശേഷം ജനുവരി ആറിന് സർവകലാശാല തുറക്കും

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു

ജാമിയ മില്ലിയ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ശൈത്യകാല അവധി നേരത്തെയാക്കിയതായും അധികൃതര്‍ അറിയിച്ചു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു

കഴിഞ്ഞ് ദിവസം പൌരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മില്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം സംഘര്‍ഷത്തിലാണ് കലാശിച്ചത്. പിന്നാലെ പരീക്ഷകള്‍ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ശൈത്യകാല അവധി നേരത്തെയാക്കാനും സര്‍വകാലശാല തീരുമാനിചിട്ടുണ്ട്. അവധിക്ക് ശേഷം ജനുവരി ആറിനാകും സര്‍വകാലയില്‍ ക്ലാസുകള്‍ ആരംഭിക്കുക. പൌരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്നും ക്യാപസിനകത്ത് പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലും നിയമത്തിനെതിരെ പ്രതിഷേധം നടന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകളുടെയും മറ്റും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഭരണഘടന അടക്കം കൈയ്യിലേന്തിയായിരുന്നു പ്രതിഷേധം.

ഡല്‍ഹി കേരളഹൌസില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ പൌരത്വബില്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷണ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഇന്നലെ ജാമിഅ മില്ലിയയിലെ വിദ്യാര്‍‍ഥികള്‍ പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റിലേക്ക് ലോങ് മാര്‍ച്ച് പ്രഖ്യാപിച്ച് കാമ്പസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഗേറ്റിന് സമീപം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. സമാധാനപരമായി നടന്ന പ്രകടനത്തിനു നേരെ പൊലീസ് ബലംപ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ മാര്‍ച്ചുമായി മുന്നോട്ടുപോയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചതോടെ മണിക്കൂറുകളോളം തെരുവു യുദ്ധക്കളമായി. പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതോടെ വിദ്യാര്‍ഥികള്‍ കല്ലുകളും വടികളുമായി തിരിച്ചടിച്ചു.

കാമ്പസില്‍ കയറിയും പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചു. മലയാളികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 50 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. അധ്യാപകര്‍ പൊലീസും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്. പാര്‍ലമെന്റ് മാര്‍ച്ച് തടയാന്‍ പൊലീസ് ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ അടപ്പിച്ചു.