LiveTV

Live

National

മമതയെ വെല്ലുവിളിച്ച് ബി.ജെ.പി; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ബംഗാള്‍

എന്തുവന്നാലും ബംഗാളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നേരത്തേ മമത വ്യക്തമാക്കിയിരുന്നു

മമതയെ വെല്ലുവിളിച്ച് ബി.ജെ.പി; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ബംഗാള്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും പശ്ചിമ ബംഗാളെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജിക്കോ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും പശ്ചിമ ദിലീപ് ഘോഷ് പറഞ്ഞു. എന്തുവന്നാലും ബംഗാളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നേരത്തേ മമത വ്യക്തമാക്കിയിരുന്നു.

നോട്ട് നിരോധം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് തുടങ്ങിയവയെയും മമത നേരത്തേ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും ഇവ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാറിനെ തടയാനായില്ല. ഈ സാഹചര്യത്തിൽ പൗരത്വ നിയമവും സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഘോഷ് പറഞ്ഞു. ബംഗാളിലെ തന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നതിനാലാണോ നിയമത്തെ എതിർക്കുന്നത്? ഒരു കാര്യം വളരെ വ്യക്തമാക്കാം, പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കപ്പെടും, ബാനർജിക്കോ പാർട്ടിക്കോ ഇത് തടയാൻ കഴിയില്ല-അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം പശ്ചിമ ബംഗാളിൽ ശക്തമാവുകയാണ്.