LiveTV

Live

National

പൗരത്വ ഭേദഗതി ബില്‍‍‍‍; പ്രത്യാഘാതങ്ങള്‍​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ യു.എൻ പരാമർശം

പൗരത്വ ഭേദഗതി ബില്‍‍‍‍; പ്രത്യാഘാതങ്ങള്‍​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ

പൗരത്വ ഭേദഗതി ബില്ലി​​ന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസായതായി യു.എൻ മനസിലാക്കുന്നു. ബില്ലിനെ കുറിച്ച്​ ​പൊതുസമൂഹം ഉയർത്തുന്ന ആശങ്ക യു.എന്നിനുമുണ്ടെന്ന്​ സെക്രട്ടറി ജനറൽ അ​ന്റോണിയോ ഗുട്ടറസ്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ യു.എൻ പരാമർശം. കഴിഞ്ഞ ദിവസം അസമിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായിരിക്കുകയാണ്. പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തി. കൂടുതൽ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതേസമയം, പ്രക്ഷോഭത്തെ ശക്തമായി അടിച്ചൊതുക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്.