LiveTV

Live

National

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്,  അവര്‍ ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കണം: പ്രശാന്ത് കിഷോര്‍

മൂന്ന് മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്, കേരളം, ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനോട് നോ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവര്‍ നിലപാട് വ്യക്തമാക്കണം- പ്രശാന്ത് കിഷോര്‍ 

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്,  അവര്‍ ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കണം: പ്രശാന്ത് കിഷോര്‍

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വീണ്ടും ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

 പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നു
Also Read

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നു

‘പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടി. ഇനി ജുഡീഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്. മൂന്ന് മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്, കേരളം, ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനോടും എന്‍.ആര്‍.സിയോടും നോ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവര്‍ നിലപാട് വ്യക്തമാക്കണം'- പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

പാര്‍ലമെന്റില്‍ ജെ.ഡി.യു ദേശീയ പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

"പൗരത്വ ഭേദഗതി നിയമം പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്, ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ളതല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനും കുറ്റാരോപണം നടത്താനും സാധിക്കുംവിധത്തില്‍ സര്‍ക്കാരിന്റെ കൈവശമുള്ള അന്ത്യന്തം മാരകമായ ചേരുവയാണ് പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും", പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

‘എന്‍റെ സംസ്ഥാനത്ത് നടപ്പാക്കില്ല’: പൗരത്വ ഭേദഗതി ബില്‍ തള്ളി മൂന്ന് മുഖ്യമന്ത്രിമാര്‍ 
Also Read

‘എന്‍റെ സംസ്ഥാനത്ത് നടപ്പാക്കില്ല’: പൗരത്വ ഭേദഗതി ബില്‍ തള്ളി മൂന്ന് മുഖ്യമന്ത്രിമാര്‍ 

2015ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്ന പാര്‍ട്ടിയായിരുന്നു നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു. എന്നാല്‍ ഇത്തവണ ബില്‍ പാര്‍ലമെന്റിലും രാജ്യസഭയിലും ജെ.ഡി.യു അനുകൂലിക്കുകയായിരുന്നു.