LiveTV

Live

National

മിണ്ടരുത് ! ജാ​ഗ്രത പാലിക്കാൻ ചാനലുകൾക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശം

വിവിധയിടങ്ങളിലെ ആക്രമണങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ കാണിക്കരുതെന്നാണ് കേന്ദ്ര നിർദേശം

മിണ്ടരുത് ! ജാ​ഗ്രത പാലിക്കാൻ ചാനലുകൾക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശം

പൗരത്വ ഭേദഗതി ബില്ലിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ടിവി ചാനലുകൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. രാജ്യതാത്പര്യത്തിന് എതിരായ കാര്യങ്ങൾ ചാനലുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി കൊണ്ടാണ് സർക്കാർ പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കിയതോടെ രാജ്യവ്യാപകമായും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിശേഷിച്ചും കടുത്ത ജനരോഷമാണ് ഉയർന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം പടര്‍ന്നു പിടിക്കുന്നത്. പൊലീസിനും നിരവധി ബി.ജെ.പി ഓഫീസുകൾക്കും നേരെ വ്യാപക ആക്രമണം സംസ്ഥാനത്ത് നടന്നു.

മിണ്ടരുത് ! ജാ​ഗ്രത പാലിക്കാൻ ചാനലുകൾക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശം

എൻ.ആർ.സി, സി.എ.ബി വിരുദ്ധ പ്രതിഷേധം പടർന്നു പിടിക്കുന്നതിനിടെ, വിവിധയിടങ്ങളിലെ ആക്രമണങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ കാണിക്കരുതെന്നാണ് കേന്ദ്ര നിർദേശം. രാജ്യ വിരുദ്ധമായ പ്രവർത്തനങ്ങളോ, രാജ്യത്തിന്റെ സമാധാനം തകർക്കുന്നതോ ആയ വാർത്തകൾ കൊടുക്കുന്നത് വിലക്കികൊണ്ടുള്ള സർക്കുലറാണ് പുറത്ത് വന്നിരിക്കുന്നത്.

വിവാദ ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്. 80ന് എതിരെ 311 വോട്ടുകള്‍ക്കായിരുന്നു നേരത്തെ ബില്‍ ലോക്സഭ കടന്നത്.