LiveTV

Live

National

വ്യക്തതയില്ലാത്ത ഒന്നിനെയും പിന്തുണക്കില്ല; പൗരത്വ ഭേദഗതി ബില്ലില്‍ ആദിത്യ താക്കറെ

പൗരത്വ ഭേദഗതി ബില്ലിലെ വോട്ടെടുപ്പില്‍ രാജ്യസഭയിലെ ശിവസേന എം.പിമാർ സഭയിൽ ഹാജരായിരുന്നില്ല.   

 വ്യക്തതയില്ലാത്ത ഒന്നിനെയും പിന്തുണക്കില്ല; പൗരത്വ ഭേദഗതി ബില്ലില്‍ ആദിത്യ താക്കറെ

വ്യക്തതയില്ലാത്ത ഒന്നിനെയും പിന്തുണയ്ക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് പൗരത്വ ഭേദഗതി ബില്ലിനെ പരാമർശിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ബി.ജെ.പിയിൽ നിന്ന് വിഷയത്തില്‍ വ്യക്തത ലഭിക്കാത്തതിനാലാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ പാർട്ടി വിസമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിലെ വോട്ടെടുപ്പില്‍ രാജ്യസഭയിലെ ശിവസേന എം.പിമാർ സഭയിൽ ഹാജരായിരുന്നില്ല.

പൗരത്വ ഭേദഗതി ബില്‍; രണ്ട്  റെയില്‍വേ സ്റ്റേഷന് തീയിട്ടു, പ്രതിഷേധം ശക്തമാകുന്നു
Also Read

പൗരത്വ ഭേദഗതി ബില്‍; രണ്ട്  റെയില്‍വേ സ്റ്റേഷന് തീയിട്ടു, പ്രതിഷേധം ശക്തമാകുന്നു

തന്റെ പാർട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും കേന്ദ്രം മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിൽ ബില്ലിനെ പാർട്ടി പിന്തുണയ്ക്കുകയുള്ളൂവെന്ന് സഞ്ജയ് റൗത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവസേന ബില്ലിനെ അനുകൂലിച്ച് ലോക്സഭയില്‍ വോട്ട് ചെയ്തതിന് പിന്നാലെ, കോൺഗ്രസ് നേതൃത്വം അവരെ സമീപിച്ചിരുന്നു. സഖ്യത്തിന്റെ അജണ്ടയ്‌ക്കെതിരെ തുടരുകയാണെങ്കിൽ മൂന്നോ നാലോ മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊരു വിഷയമല്ലെന്നാണ് നേതൃത്വം മുന്നറിയിപ്പ് നൽകിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുതെന്ന് സഞ്ജയ് റൗത്ത് നേരത്തെ പറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി ഹിന്ദു - മുസ്‍ലിം വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമുണ്ടാകരുതെന്നും സഞ്ജയ് പറഞ്ഞിരുന്നു.