LiveTV

Live

National

കില്‍ ബില്‍; പ്രക്ഷുബ്ദമായി പാര്‍ലമെന്‍റ്

പൌരത്വ ഭേദഗതി ബില്ലിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധം സംബന്ധിച്ച് കടുത്ത വാക്പോരാണ് ലോക്സഭയില്‍ നടന്നത്.

കില്‍  ബില്‍; പ്രക്ഷുബ്ദമായി പാര്‍ലമെന്‍റ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധം ഉന്നയിച്ച് ലോക്സഭയില്‍ അരങ്ങേറിയത് ശക്തമായ വാക് പോര്. ജമ്മുകശ്മീരിന് സമാനമായ സാഹചര്യം വടക്ക് കിഴക്കന്‍ സംസ്ഥാനങളിലും കൊണ്ട് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൌധരി ആരോപിച്ചു. ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസാണ് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷിയുടെ മറുപടി.

19ന് ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് സംഘടനകളുടെ തീരുമാനം. പൌരത്വ ഭേദഗതി ബില്ലിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധം സംബന്ധിച്ച് കടുത്ത വാക്പോരാണ് ലോക്സഭയില്‍ നടന്നത്.

നിലവിലെ പ്രതിഷേധങ്ങള്‍ക്കിടെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി മറുപടി നല്‍കിയതോടെ പ്രതിഷേധം ശക്തമായി. വടക്ക് കിഴക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ സ്വാധീനത്തിന് കാരണം രാജീവ് ഗാന്ധി അടക്കമുള്ളവരാണെന്ന് ബിജെപി എം.പി നിഷികാന്ത് ദുബെയും പറഞ്ഞു.

അസമില്‍ പ്രതിഷേധം കത്തുന്നു; 
ദില്‍ബ്രുഗഡില്‍ ആര്‍.എസ്.എസ് ഓഫീസ് കത്തിച്ചു;  സദിയയിലും തേജ്പൂരിലും അടിച്ചുതകര്‍ത്തു
Also Read

അസമില്‍ പ്രതിഷേധം കത്തുന്നു; ദില്‍ബ്രുഗഡില്‍ ആര്‍.എസ്.എസ് ഓഫീസ് കത്തിച്ചു; സദിയയിലും തേജ്പൂരിലും അടിച്ചുതകര്‍ത്തു

വാഗ്വാദത്തിനൊടുവില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണിയും രാജ്യത്താകമാനം പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ടും പ്രതികരിച്ചു. ബില്‍ സംബന്ധിച്ച കൂടിയാലോചനക്കായി 20ന് ടി.എം.സി അധ്യക്ഷ മമത ബാനര്‍ജി നേതൃയോഗം വിളിച്ചിട്ടുണ്ട്.