LiveTV

Live

National

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നു; വെടിവെപ്പില്‍ മൂന്ന് മരണം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധം ഉന്നയിച്ച് ലോക്സഭയും പ്രക്ഷുബ്ദമായി.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നു; വെടിവെപ്പില്‍ മൂന്ന് മരണം

പൗരത്വ ബില്‍ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.

ഇതുവരെ പരിക്കേറ്റവരുടെ എണ്ണം ഡസന്‍ കടന്നതായും റിപ്പോര്‍ട്ടുണ്ട്. സി.ആര്‍.പി.എഫ് വെടിവെപ്പിലാണ് പ്രക്ഷോഭകാരിയായ ഡിപ‍ഞ്ചന്‍ ദാസ് കൊല്ലപ്പെട്ടത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധം ഉന്നയിച്ച് ലോക്സഭയും പ്രക്ഷുബ്ദമായി. ജമ്മുകശ്മീരിന് സമാനമായ സാഹചര്യം വടക്ക് കിഴക്കന്‍ സംസ്ഥാനങളിലും കൊണ്ട് വരികയാണെ സര്‍ക്കാറെന്ന് പ്രതിപക്ഷം ആരോപിച്ചു.