LiveTV

Live

National

ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താന്റെ ഭാഷയെന്ന് മോദി

പൗരത്വ ഭേദഗതി ബില്ലിൽ പാകിസ്താൻ ഉപയോഗിക്കുന്ന അതേ ഭാഷയിലാണ് ഇവിടുത്തെ ചില പാർട്ടികൾ സംസാരിക്കുന്നതും ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ പാർട്ടി എം.പിമാരോട് അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു 

ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താന്റെ ഭാഷയെന്ന് മോദി

പൗരത്വ ഭേദഗതി ബില്ലിൽ ചില പാർട്ടികൾ പാകിസ്താന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എം.പിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ബില്ലിനെ എതിര്‍ക്കുന്നവരെ മോദി പാകിസ്താന്റെ പേര് പറഞ്ഞ് കടന്നാക്രമിച്ചത്. “പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളില്‍ എഴുതപ്പെടും. മതപരമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്ത ആളുകൾക്ക് ഇത് ശാശ്വത ആശ്വാസം നൽകും”, വിവാദ ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരാഹാര സമരത്തിന് ഇറങ്ങുന്നത് എ.എം.യുവിലെ 25,000 പേര്‍
Also Read

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരാഹാര സമരത്തിന് ഇറങ്ങുന്നത് എ.എം.യുവിലെ 25,000 പേര്‍

പൗരത്വ ഭേദഗതി ബില്ലിൽ പാകിസ്താൻ ഉപയോഗിക്കുന്ന അതേ ഭാഷയിലാണ് ഇവിടുത്തെ ചില പാർട്ടികൾ സംസാരിക്കുന്നതും ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ പാർട്ടി എം.പിമാരോട് അഭ്യർഥിക്കുന്നുവെന്നും മോദി പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്ന ആശ്വാസവും സന്തോഷവും അളക്കാനാവാത്തതാണ്. അവരുടെ വേദന കേള്‍ക്കൂ എന്നും മോദി കൂട്ടിച്ചേർത്തു. 2015 ന് മുമ്പ് രാജ്യത്ത് പ്രവേശിച്ച പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‍ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരാകുന്നത് എളുപ്പമാക്കാൻ ശ്രമിക്കുന്ന ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ചും കോൺഗ്രസ് കടുത്ത ഭാഷയിലാണ് അപലപിച്ചത്. ബില്ലില്‍ മുസ്‍ലിംകള്‍ നേരിടുന്ന പച്ചയായ വിവേചനത്തിനെതിരെ രാജ്യം മുഴുവന്‍ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിട്ടുണ്ട്. ഭരണഘടനയിലെ സമത്വത്തിന്റെയും മതേതരത്വത്തിന്റെയും തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ് ബില്ലിലെ വിവേചനമെന്ന് പ്രതിപക്ഷകക്ഷികള്‍ പറയുന്നു.

അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു; ആറു പേരെ നാടുകടത്തി
Also Read

അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു; ആറു പേരെ നാടുകടത്തി

ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിർദ്ദിഷ്ട നിയമം സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്തുമെന്നും അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഏഴു മണിക്കൂർ നീണ്ട ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ലോക്സഭയിൽ ബിൽ പാസാക്കിയത്. ബില്ലിനെ 334 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 106 പേരാണ് എതിര്‍ത്തത്.

പൗരത്വ ഭേദഗതി ബില്ലിനോട് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം ഇങ്ങനെ...
Also Read

പൗരത്വ ഭേദഗതി ബില്ലിനോട് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം ഇങ്ങനെ...

എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കണമെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി വേണം. 120 ൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്ന ഇന്ത്യയുടെ ദീർഘകാല പാരമ്പര്യം പൗരത്വ ഭേദഗതി ബില്ലിലൂടെ തുടരുകയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. #IndiaSupportsCAB എന്ന ഹാഷ്‌ടാഗും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ബില്ലില്‍ വിശദീകരിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കാനും പങ്കിടാനും തന്റെ നമോ ആപ്പ് ഉപയോക്താക്കളോട് മോദി അഭ്യർഥിച്ചു.