LiveTV

Live

National

ബില്ലിനെ എതിര്‍ക്കുന്നവരെ പാകിസ്താനികളായി ചിത്രീകരിക്കരുതെന്ന് ശിവസേന

ബില്ല് രാജ്യത്തെ ഹിന്ദു – മുസ്‌ലിം ഐക്യം നഷ്ടപ്പെടുത്താനാണെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു

ബില്ലിനെ എതിര്‍ക്കുന്നവരെ പാകിസ്താനികളായി ചിത്രീകരിക്കരുതെന്ന് ശിവസേന

പൌരത്വ ബില്ലിനെ എതിര്‍ക്കുന്നവരെ പാകിസ്താനികളായി ചിത്രീകരിക്കരുതെന്ന് ശിവസേന. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ബില്ലിനെതിരെ സംസാരിക്കുന്നവര്‍ പാകിസ്താനെ അനുകൂലിക്കുന്നവരെന്ന് വിളിക്കുന്നവര്‍ക്ക് ഇത് ഇന്ത്യയുടെ പാര്‍ലമെന്റാണെന്ന് ഓര്‍ക്കണം. ബില്ലിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നും അനുകൂലിക്കുന്നവരെ ദേശ സ്‌നേഹികളെന്നുമാണ് വിളിക്കുന്നത്. ബില്ല് രാജ്യത്തെ ഹിന്ദു – മുസ്‌ലിം ഐക്യം നഷ്ടപ്പെടുത്താനാണെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

ലോക്‌സഭയില്‍ ശിവസേന പിന്തുണ നല്‍കിയതോടെ മതേതരത്വത്തോട് പ്രതിബദ്ധതിയില്ലെങ്കില്‍ മഹാ വികാസ് അഘാഡി എന്ന സഖ്യത്തില്‍ കാര്യമില്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.