LiveTV

Live

National

ക്രൂരതകള്‍ക്ക് അവസാനമില്ല: ബിഹാറില്‍ ഗര്‍ഭിണിയെ കാമുകന്‍ ചുട്ടുകൊന്നു

ഒരു മാസം ഗര്‍ഭിണിയായ പെണ്‍സുഹൃത്തിനെയാണ് തീ കൊളുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ബിഹാറിലെ ബേട്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്

 ക്രൂരതകള്‍ക്ക് അവസാനമില്ല: ബിഹാറില്‍ ഗര്‍ഭിണിയെ കാമുകന്‍ ചുട്ടുകൊന്നു

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് തീ കൊളുത്തി കൊന്നു. ഒരു മാസം ഗര്‍ഭിണിയായ പെണ്‍സുഹൃത്തിനെയാണ് തീ കൊളുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബിഹാറിലെ ബേട്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ബേട്ടിയയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി പാറ്റ്നയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പെണ്‍കുട്ടിയെ സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടും. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് വീട്ടിലെത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അലറിക്കരഞ്ഞ പെണ്‍കുട്ടിയെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.