LiveTV

Live

National

രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കി ഇന്ത്യയെ മാറ്റരുതെന്ന് കപില്‍ സിബല്‍ 

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദം തുടരുന്നു. ദ്വിരാശഷ്ട്ര വാദത്തിന് നിയമപരിരക്ഷ നല്‍കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ കുറ്റപ്പെടുത്തി

രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കി ഇന്ത്യയെ മാറ്റരുതെന്ന് കപില്‍ സിബല്‍ 

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദം തുടരുന്നു. ദ്വിരാശഷ്ട്ര വാദത്തിന് നിയമപരിരക്ഷ നല്‍കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന ബില്ലാണിത്, സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത്, പേര് പറയാതെ ഒരു സമുദായത്തെ എതിര്‍ക്കുന്നതാണ് ബില്ലാണിതെന്നും ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.

ആദ്യം ഘര്‍വാപസി, പിന്നെ മുത്തലാഖ്, പിന്നെ ആര്‍ട്ടിക്കിള്‍ 370, ഇപ്പോള്‍ എന്‍.ആര്‍.സി, പൗരത്വ ഭേദഗതി ബില്‍ ഇതില്‍ നിന്നെല്ലാം എന്താണ് നിങ്ങളുടെ ഉദ്ദേശം എന്ന് വ്യക്തമാണ്, എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ പോലും മനസ്സിലാക്കുന്നില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. ഈ രാജ്യത്തിലെ മുസ്‌ലിംകളാരും നിങ്ങളെ ഭയപ്പെടുന്നില്ല, ഞാനും ഇവിടുത്തെ മുസ്‌ലിംകളും ഭയപ്പെടുന്നത് ഈ രാജ്യത്തിലെ ഭരണഘടനയെ മാത്രമാണെന്നും സിബല്‍ തുറന്നടിച്ചു.

രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണം, പൗരത്വത്തെക്കുറിച്ച് ഭരണഘടന കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. രാജ്യത്ത് പൗരത്വം അനുവദിക്കാന്‍ മതം അടിസ്ഥാനമാക്കരുതെന്നാണ് വ്യക്തമാക്കുന്നത്. അനധികൃത കുടിയേറ്റക്കാരായി ആളുകളെ എങ്ങനെയാണ് വേര്‍തിരിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു. .

ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. രാജ്യസഭയില്‍ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. അതേസമയം പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍. ജര്‍മനിയില്‍ നാസികള്‍ പാസ്സാക്കിയ ബില്ലിന് സമാനമാണ് കേന്ദ്രം അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍. പൗരത്വ ബില്ലും എന്‍.ആര്‍.സിയും രാജ്യത്ത് ഒരിടത്തും നടപ്പാക്കാന്‍ തൃണമൂല്‍ സമ്മതിക്കില്ല, ബില്‍ പാസ്സായാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.