LiveTV

Live

National

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; കോണ്‍ഗ്രസ്

ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ വിമര്‍ശവുമായി കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; കോണ്‍ഗ്രസ്

ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ വിമര്‍ശവുമായി കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ബഹുസ്വരതക്കെതിരെയുള്ള സങ്കുചിത ചിന്താഗതിരക്കാരുടെ വിജയമാണിതെന്നും സോണിയാഗാന്ധി പറഞ്ഞു. 105നെതിരെ 125 വോട്ടുകള്‍ക്കാണ് വിവാദ ബില്‍ രാജ്യസഭയില്‍ പാസായത്. ശിവസേനയും ബിഎസ്പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

നേരത്തെ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ചൂടേറിയ വാഗ്വാദമാണ് രാജ്യസഭയില്‍ നടന്നത്. പ്രതിപക്ഷ എം.പിമാര്‍ രൂക്ഷമായ ഭാഷയിലാണ് ബില്ലിനെ വിമര്‍ശിച്ചത്. ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശം. ദ്വിരാശഷ്ട്ര വാദത്തിന് നിയമപരിരക്ഷ നല്‍കുന്ന ബില്ലാണിത്, സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചതെന്നും പേര് പറയാതെ ഒരു സമുദായത്തെ എതിര്‍ക്കുന്നതാണ് ബില്ലെന്നുമായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശം.

പൗരത്വ ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശം. രാജ്യാന്തര തലത്തില്‍ നിലവിലുള്ള പൗരത്വ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തിയുള്ള കൃത്രിമ പൗരത്വനിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും പി. ചിദംബരം കുറ്റപ്പെടുത്തിയിരുന്നു.