LiveTV

Live

National

നിലപാട് മാറ്റി ശിവസേന; പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കില്ല

ബില്ലിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നിലപാടെടുത്തിരുന്നു

നിലപാട് മാറ്റി ശിവസേന; പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കില്ല

പൗരത്വഭേദഗതി ബില്ലില്‍ നിലപാട് മാറ്റി ശിവസേന. പൗരത്വഭേദഗതി ബില്ലിനെ പിന്തുണക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറേ പറഞ്ഞു. രാജ്യത്തെ പൌരന്മാരുടെ സംശയങ്ങള്‍ ദുരീകരിക്കേണ്ടതുണ്ടെന്നും ബില്ലില്‍ വ്യക്തത വരും വരെ പിന്തുണക്കില്ലെന്നുമാണ് ശിവസേന തലവന്‍ പറഞ്ഞത്. ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വേണമെന്നും താക്കറെ ആവശ്യപ്പെട്ടു.

ശിവസേനയുടെ ആവശ്യങ്ങള്‍ ലോക്‌സഭയില്‍ ബി.ജെ.പി വോട്ടിനിട്ട് പരാജയപ്പെടുത്തുകയാണുണ്ടായത്. രാജ്യസഭയില്‍ ആ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബില്ല് പാസാക്കാന്‍ സഹകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ശിവസേനയുടെ നിലപാട് മാറ്റം രാജ്യസഭയിലും പ്രകടമാവുകയാണെങ്കില്‍ ബില്ല് പാസാക്കാന്‍ ബി.ജെ.പി കഷ്ടപ്പെടും.

ബില്ലിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നിലപാടെടുത്തിരുന്നു. ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനയെ അക്രമിക്കലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നത് രാജ്യത്തിന്റെ അടിത്തറയെ തകർക്കലും ആക്രമിക്കലുമാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്ത് നിലവിൽ നടക്കുന്നത് ഭരണഘടനയെ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ബില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബില്ലിനെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പൗരത്വ ഭേദഗതി ബിൽ പാസായാൽ സുപ്രീം കോടതിയിൽ നേരിടും: ചിദംബരം
Also Read

പൗരത്വ ഭേദഗതി ബിൽ പാസായാൽ സുപ്രീം കോടതിയിൽ നേരിടും: ചിദംബരം