LiveTV

Live

National

വിദ്യാര്‍ഥി സമരം വിജയിച്ചു; ഒടുവില്‍ ആ മുസ്‍ലിം സംസ്കൃതാധ്യപകന്‍ രാജി വെച്ചു

ജോലിയില്‍ പ്രവേശിച്ച ഫിറോസ് ഖാന് വിദ്യാര്‍ഥി പ്രതിഷേധം മൂലം ഒരു തവണ പോലും ക്ലാസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദ്യാര്‍ഥി സമരം വിജയിച്ചു; ഒടുവില്‍ ആ മുസ്‍ലിം സംസ്കൃതാധ്യപകന്‍ രാജി വെച്ചു

നീണ്ട കാലത്തെ സമര പരിപാടികള്‍ക്കൊടുവില്‍ സര്‍വകലാശാലയില്‍ നിന്നും ആ ‘മുസ്‍ലിം’ അധ്യാപകന്‍ രാജി വെച്ചു. അപൂര്‍വ പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയ ശ്രദ്ധ ലഭിച്ച ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ സംസ്കൃത അധ്യാപകന്‍ പ്രൊഫസര്‍ ഫിറോസ് ഖാനാണ് രാജിവെച്ചത്. യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി.

ഹിന്ദുവല്ലാത്ത അധ്യാപകനെ സംസ്കൃതം ഡിപ്പാര്‍ട്ട്മെന്റില്‍ നിയമിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒരു മാസമായി യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധത്തിലായിരുന്നു. സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത ഡിപ്പാര്‍ട്ട്മെന്റ് എന്നാണ് ബി.എച്.യു സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ വാക്കുകളെന്നും, അഹിന്ദുവായ അധ്യാപകനെ ഡിപ്പാര്‍ട്ട്മെന്റില്‍ നിയമിക്കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം.

വിദ്യാര്‍ഥി സമരം വിജയിച്ചു; ഒടുവില്‍ ആ മുസ്‍ലിം സംസ്കൃതാധ്യപകന്‍ രാജി വെച്ചു

കഴിഞ്ഞ മാസം നവംബര്‍ 05 ന് യൂണിവേഴ്സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ച ഫിറോസ് ഖാന് വിദ്യാര്‍ഥി പ്രതിഷേധം മൂലം ഒരു തവണ പോലും ക്ലാസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.