Top

ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗ കേസ് പൊലീസ് അട്ടിമറിക്കുന്നു

എം.എല്‍.എയെ സഹായിക്കാന്‍ പൊലീസ് വൈദ്യ പരിശോധന വൈകിപ്പിച്ചെന്ന് പരാതിക്കാരി മീഡിയവണിനോട്

MediaOne Logo

Web Desk

Web Desk

  • Updated:

    2019-12-10 11:20:29.0

Published:

10 Dec 2019 11:20 AM GMT

ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗ കേസ് പൊലീസ് അട്ടിമറിക്കുന്നു
X

അരുണാചല്‍ പ്രദേശ് എം.എല്‍.എ ഗോരുക്ക് പൊഡുങ്ങിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. എം.എല്‍.എയെ സഹായിക്കാന്‍ പൊലീസ് വൈദ്യ പരിശോധന വൈകിപ്പിച്ചെന്ന് പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു. പ്രതിഷേധത്തിനൊടുവിലാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതെന്നും പരാതിക്കാരി പറഞ്ഞു.

താന്‍ ഡോക്ടറാണെന്നും നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ എം.എല്‍.എയെ കാണാന്‍ പോയതായിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു, പരാതിക്കാരി പറഞ്ഞു.

അതുമായി ബന്ധപ്പെട്ട് പൊലീസിനെ കണ്ടെങ്കിലും പരാതി സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. പിന്നീട് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആ സമയത്ത് തന്നെ കോടതിയെ സമീപിച്ച് എം.എല്‍.എ മുന്‍കൂര്‍ ജാമ്യവും തയ്യാറാക്കിയിരുന്നു. വൈദ്യപരിശേധന വൈകിപ്പിച്ചതിനാലും രഹസ്യ മൊഴി എടുക്കാതിരുന്നതിനാലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു’ പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.

ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചെന്ന് യുവതിയുടെ ഭര്‍ത്താവ് മീഡിയവണിനോട് പറഞ്ഞു. പ്രധാനമന്ത്രിയും അമിത് ഷായും വിഷയത്തില്‍ ഇടപെടണമെന്നും ഇരയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. നിലവില്‍ എം.എല്‍.എക്ക് നല്‍കിയ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് യുവതി.

TAGS :

Next Story