LiveTV

Live

National

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഷൂ ഊരി തല്ലുന്ന പൊലീസുകാരിയുടെ വീഡിയോ വൈറല്‍

കാൺപൂരില്‍ ജനങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവിനെ പൊലീസുകാരി കൈകാര്യം ചെയ്തത്. ഇതിന്റെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഷൂ ഊരി തല്ലുന്ന പൊലീസുകാരിയുടെ വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നടുറോഡില്‍ ഷൂ ഊരി തല്ലുന്ന പൊലീസുകാരിയുടെ വീഡിയോ വൈറല്‍. കാൺപൂരില്‍ ജനങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവിനെ പൊലീസുകാരി കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആദ്യം യുവാവിന്റെ മുഖത്തടിച്ച വനിത പൊലീസുകാരി പിന്നീട് ഷൂ ഊരി മര്‍ദിക്കുകയായിരുന്നു. 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ വനിതാ പൊലീസുകാരി കുറഞ്ഞത് 25 തവണയെങ്കിലും ഇയാളെ ഷൂ ഉപയോഗിച്ച് മര്‍ദിക്കുന്നുണ്ട്. "നിനക്കൊക്കെ ഭ്രാന്താണോ? നിനക്ക് വീട്ടിൽ അമ്മയും സഹോദരിമാരുമൊന്നുമില്ലേ... എന്നലറി കൊണ്ടായിരുന്നു മര്‍ദനം.

A man who was harassing a girl was thrashed with shoes by a woman constable in Kanpur

Posted by Indian Express on Tuesday, December 10, 2019