LiveTV

Live

National

അര്‍ണബ് ഗോസ്വാമി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ഭരണസമിതിയുടെ തലപ്പത്ത്

എൻ‌.ബി.‌എഫ് എന്ന കൂട്ടായ്മക്കായി എത്രയധികം ചാനൽ ഉടമകളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇത്രവേഗം ഒത്തുചേർന്നുവെന്നത് അവിശ്വസനീയമാണെന്നും അര്‍ണബ് പറഞ്ഞു. 

അര്‍ണബ് ഗോസ്വാമി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ഭരണസമിതിയുടെ തലപ്പത്ത്

അര്‍ണബ് ഗോസ്വാമിയെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ഭരണസമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 25 സംസ്ഥാനങ്ങളിൽ നിന്നും 14 ഭാഷകളിലായി 78 വാർത്താ ചാനലുകൾ അടങ്ങുന്നതാണ് ബ്രോഡ്‌കാസ്റ്റേഴ്സ് സംഘടന. റിപ്പബ്ലിക് ടിവിയുടെ മാനേജിങ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ അര്‍ണബ് ഗോസ്വാമിയെ ഭരണസമിതിയുടെ പ്രസിഡന്റായി ഫെഡറേഷന്‍ അംഗങ്ങൾ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയിലെ എക്കാലത്തെയും വലിയ ബ്രോഡ്കാസ്റ്റേഴ്സിന്റെ സംഘം തന്നില്‍ കാണിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് അര്‍ണബ് ഗോസ്വാമി പറഞ്ഞു.

എൻ‌.ബി.‌എഫ് എന്ന കൂട്ടായ്മക്കായി എത്രയധികം ചാനൽ ഉടമകളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇത്രവേഗം ഒത്തുചേർന്നുവെന്നത് അവിശ്വസനീയമാണെന്നും അര്‍ണബ് പറഞ്ഞു. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് രംഗത്തെ നിലവിലെ സമ്പ്രദായങ്ങളെ എന്‍.ബി.എഫ് പൊളിച്ചെഴുതുമെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. ഈ വർഷം ജൂലൈയിലാണ് 50 വാർത്താ ചാനലുകളുമായി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ രൂപീകരിച്ചത്. ബോർഡ് മീറ്റിംഗിന് മുമ്പ് അംഗങ്ങൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറെ കാണുകയും അവരുടെ ആദ്യ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. പ്രാദേശിക വാർത്താ ചാനലുകളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനൊപ്പം ശക്തമായ ഒരു സ്വയം നിയന്ത്രണ സംവിധാനം രൂപീകരിക്കണമെന്ന് മന്ത്രി എൻ‌.ബി.‌എഫിനോടും അതിന്റെ അംഗങ്ങളോടും ആവശ്യപ്പെട്ടു.