LiveTV

Live

National

ഒരു മാറ്റവുമില്ലല്ലോ...ഒരു പിടിയും തരാതെ ഉള്ളിവില 

ഇറക്കുമതി കൂട്ടാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും വില നിയന്ത്രിക്കാനാകാത്തത് നിത്യോപയോഗത്തെ ബാധിക്കുന്നുണ്ട്

ഒരു മാറ്റവുമില്ലല്ലോ...ഒരു പിടിയും തരാതെ ഉള്ളിവില 

രാജ്യത്ത് ഉള്ളി വിലയിലുണ്ടായ കനത്ത വർധന മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രക്ക് പുറമെ ബംഗളൂരുവിലും കിലോഗ്രാമിന് 200 രൂപയായി. ഇറക്കുമതി കൂട്ടാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും വില നിയന്ത്രിക്കാനാകാത്തത് നിത്യോപയോഗത്തെ ബാധിക്കുന്നുണ്ട്.

ഉള്ളിക്ക് വില കുറയുന്ന ലക്ഷണങ്ങളൊന്നുമില്ല. ദിനം പ്രതി വില കൂടിക്കൊണ്ടേയിരിക്കുകയാണ്. ഉള്ളിയുടെ നിലവാരമനുസരിച്ച് കിലോഗ്രാമിന് 165 രൂപ 200 രൂപ വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ സോളാപൂരില്‍ മുന്തിയ ഇനം ഉള്ളിക്ക് 200 രൂപയാണ് കിലോക്ക് വില. ഇതിന് പുറമെ ബംഗളൂരുവിലും ഉള്ളിവില 200 രൂപയായി. ഡൽഹിയിലാണ് കൂട്ടത്തിൽ ഏറ്റവും കുറവ്.

വില വര്‍ധന പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഉള്ളി കയറ്റുമതി ഇതിനകം തടഞ്ഞിട്ടുണ്ട്. ഈജിപ്ത്, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഇത് ഇന്ത്യയിലെത്താന്‍ ജനുവരി 20 എങ്കിലുമാകും. അടുത്ത വിളവെടുപ്പ് നടക്കാനും ജനുവരി പതിനഞ്ച് വരെ കാത്തിരിക്കണം. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള നടപടികള്‍ കൊണ്ട് വില നിയന്ത്രണം സാധ്യമായേക്കില്ല. ജനങ്ങളുടെ നിത്യോപയോഗത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാരും സാധാരണക്കാരുമാണ് ഉള്ളിയുടെ സ്വര്‍ണവില വഴി ഏറെ ദുരിതത്തിലാകുന്നത്.