LiveTV

Live

National

രാത്രിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനമൊരുക്കി പൊലീസ്

രാത്രിയിൽ യാത്ര ചെയ്യുകയാണെങ്കിൽ സ്ത്രീകൾക്ക് ഏത് പൊലീസ് സ്റ്റേഷനിലേക്കോ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ വിളിക്കാം.

രാത്രിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനമൊരുക്കി പൊലീസ്

രാത്രിയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി കയ്യടി നേടുകയാണ് കര്‍ണാടക ഗഡാഗ് പൊലീസ്. കർണാടകയിലെ ഗഡാഗ് പ്രദേശത്ത് സ്ത്രീകൾക്കെതിരായി വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ തോത് കണക്കിലെടുത്താണ് പൊലീസ് രാത്രി 10 നും രാവിലെ 6 നും ഇടയിൽ സ്ത്രീകൾക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനം ആരംഭിച്ചത്.

"രാത്രിയിൽ യാത്ര ചെയ്യുകയാണെങ്കിൽ സ്ത്രീകൾക്ക് ഏത് പൊലീസ് സ്റ്റേഷനിലേക്കോ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ വിളിക്കാം. പൊലീസ് അവരെ അതാത് ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതമായി എത്തിക്കും, സൗജന്യമായി" ഗഡാഗിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എ.എന്‍.ഐയോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബലാത്സംഗ, കൊലപാതക കേസുകൾ വർധിച്ചതിനെത്തുടർന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ കര്‍ശന നിയമങ്ങൾ ആവശ്യപ്പെട്ട് രാജ്യത്ത് നിരവധി പ്രക്ഷോങ്ങൾ നടന്നതിന് പിന്നാലെയാണ് ഈ നീക്കം. ഉന്നാവിലും ഹൈദരാബാദിലും ഉള്‍പ്പടെ രാജ്യത്തെ നടുക്കിയ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഗഡാഗ് പൊലീസ് സ്ത്രീകളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഈ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചത്.