LiveTV

Live

National

ജി.എസ്.ടി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഈ മാസം 18ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലും ശക്തമായി എതിര്‍പ്പ് ഉന്നയിക്കും

 ജി.എസ്.ടി വര്‍ദ്ധിപ്പിക്കാനുള്ള  തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും

ചരക്ക് സേവന നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഈ മാസം 18ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലും ശക്തമായി എതിര്‍പ്പ് ഉന്നയിക്കും.

ചരക്ക് സേവന നികുതിഘടന വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം വരും ദിവസങ്ങളിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നാളെ സഭയിലും വിഷയം ഉന്നയിക്കുമെന്നാണ് സൂചന. ഈ മാസം 18ന് ചേരുന്ന ജി. എസ്.ടി കൗൺസിൽ യോഗത്തിലാണ് പരിഷ്കരിച്ച നികുതിഘടനക്ക് അംഗീകാരം നൽകേണ്ടത്. കേന്ദ്രധനമന്ത്രി അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനത്തെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഓരോ മന്ത്രിമാരാണ് അംഗങ്ങൾ. പ്രതിപക്ഷത്തിന് ഭരണമുള്ള സംസ്ഥാനത്തെ മന്ത്രിമാർ യോഗത്തിൽ പരിഷ്കാരത്തെ എതിർത്തേക്കും. വലിയ വില വർധനക്കാണ് നികുതിഘടന പരിഷ്കാരം ഇടവരുത്തുക. അഞ്ച് ശതമാനം നികുതിയുള്ള ഉത്പന്നങ്ങൾക്ക് 10 മുതൽ 12 ശതമാനം വരെയും 12 ശതമാനം നികുതിയുള്ള ഉത്പന്നങ്ങളുടെ നിരക്ക് 18 ആക്കിയും വർധിപ്പിക്കാനാണ് കേന്ദ്ര നിർദേശം.