LiveTV

Live

National

അയാള്‍ അമിത് ഷായുടെ മകനായതിന് എന്ത് ചെയ്യാനാണ്? ജയ് ഷായെ പിന്തുണച്ച് ഗാംഗുലി 

അമിത് ഷായുടെ മകനായല്ല സ്വതന്ത്ര്യ വ്യക്തിയായാണ് ജയ് ഷായെ കാണേണ്ടതെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി 

അയാള്‍ അമിത് ഷായുടെ മകനായതിന് എന്ത് ചെയ്യാനാണ്? ജയ് ഷായെ പിന്തുണച്ച് ഗാംഗുലി 

ബി.സി.സി.ഐ സെകക്രട്ടറി ജയ് ഷായെ പിന്തുണച്ച് സൗരവ് ഗാംഗുലി രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനായിട്ടല്ല ജയ് ഷായെ കാണേണ്ടതെന്നും അദ്ദേഹം ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. അമിത് ഷായുടെ മകനായതിന്റെ പേരിൽ മാത്രം ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതിനെ വിമർശിക്കുന്ന പ്രവണത ശരിയല്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം

ഉന്നത പദവി വഹിക്കുന്ന ഒരാളുടെ മകനോ മകളോ ആണെങ്കിൽ ഒന്നിലും ഇടപെടരുതെന്ന അപ്രഖ്യാപിത നിയമമാണ് ഇവിടെയുള്ളത്. തന്റെ മകനെന്ന നിലയിലല്ല, ഒരു ക്രിക്കറ്റ് താരമെന്ന നിലയിലാണ് അർജുൻ തെൻഡുൽക്കറിനെ പരിഗണിക്കേണ്ടതെന്ന് സച്ചിൻ തെൻഡുൽക്കറിന് പറയേണ്ടി വന്നതും അതുമൂലമാണ്.അവരുടെ പേരിന്റെ വാല് നിങ്ങൾ നോക്കേണ്ട. കൈവച്ചിരിക്കുന്ന മേഖലയിലെ മികവ് മാനദണ്ഡമാക്കൂ’

‘ഭാഗ്യവശാൽ എനിക്ക് ആൺമക്കളില്ല. അതേസമയം രാഹുൽ ദ്രാവിഡിന്റെ മക്കൾ മികച്ച ക്രിക്കറ്റ് താരങ്ങളാണ്. കർണാടകയിലെ വിവിധ ലീഗുകളിൽ അവർ മികച്ച പ്രകടനം നടത്താറുമുണ്ട്. ഇതേ മികവ് എന്നും നിലനിർത്താനായാൽ തീർച്ചയായും അവരെ ഇന്ത്യൻ ടീമിലേക്കും പരിഗണിക്കേണ്ടേ?’ – ഗാംഗുലി ചോദിച്ചു.

ഒരു മാസത്തിൽ താഴെ മാത്രമേ ജയ് ഷായ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മ ആഗ്രഹിക്കുന്ന നല്ലൊരു ചെറുപ്പക്കാരനായിട്ടാണ് തനിക്ക് തോന്നിയതെന്നും ഗാംഗുലി പറഞ്ഞു.ബി.സി.സി.ഐയിൽ രാഷ്ട്രീയക്കാർ പ്രവർത്തിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ‘ഇതു തന്നെയാണ് ജയ് ഷായുടെ കാര്യത്തിലും എനിക്കു പറയാനുള്ളത്. അയാൾ അമിത് ഷായുടെ മകനായതിന് എന്തു ചെയ്യാനാണ്? ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം ബി.സി.സി.ഐ സെക്രട്ടറിയായത്.അദ്ദേഹത്തെ സ്വന്തം നിലയ്ക്ക് ജോലി ചെയ്യാൻ അനുവദിക്കൂ. അദ്ദേഹത്തിന്റെ പിതാവ് ഒരു രാഷ്ട്രീയക്കാരനായിരിക്കാം. പക്ഷേ അദ്ദേഹം അങ്ങനല്ല. സ്വതന്ത്രമായി അദ്ദേഹത്തെ വിലയിരുത്തൂ’ ഗാംഗുലി പറഞ്ഞു.