LiveTV

Live

National

ഡല്‍ഹി തീപിടിത്തം; തീപിടിച്ച കെട്ടിടത്തിന് ഫയര്‍ ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍

ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 43 പേരാണ് മരിച്ചത്.

ഡല്‍ഹി തീപിടിത്തം; തീപിടിച്ച കെട്ടിടത്തിന് ഫയര്‍ ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍

ഡല്‍ഹിയിലെ അനാജ് മണ്ടിയില്‍ വന്‍ തീപിടുത്തം. ഇന്നുപുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചു. അനാജ് മണ്ടിയിലെ ആസാദ് മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച കെട്ടിടത്തിന് ഫയര്‍ ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഷോട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഡൽഹി സർക്കാർ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തിന് ഇരയാവർക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ഫോറന്‍സിക് വിദഗ്ദര്‍ തീപിടിച്ച കെട്ടിടത്തില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. ഡല്‍ഹി പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

രാവിലെ നാല് മണിയോടെയാണ് ആസാദ് മാർക്കറ്റിലെ ബേക്കറി ഉദ്പാദനകേന്ദ്രത്തിലാണ് തീപിടിച്ചത്. ഷോട്ട് സർക്ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 200ഓളം തൊഴിലാളികൾ കെട്ടിടത്തിനകത്തുണ്ടായിരുന്നു. 43 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് മജിസട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി സംഭവ സ്ഥലം സന്ദർശിച്ച ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ ചിലവിൽ തുടർ ചികിത്സയും നൽകും ലഭ്യമാക്കും. എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് സംഭവം നടന്നയുടനെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഡൽഹി സർക്കാറിനാണ് ദുരന്തത്തിന്‍റെ ഉത്തരവാദിത്വമെന്ന് ബി.ജെ.പി വിമർശിച്ചു.

കേന്ദ്ര സഹമന്ത്രിമാരായ അനുരാഗ് താക്കൂർ ഹർദീപ് സിങ് പുരി എന്നിവരും ബി.ജെ.പി എം.പി വിജയ് ഗോയൽ, ഡൽഹി സംസ്ഥാന പ്രസിഡന്‍റ് മനോജ് താവരി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. വലിയ ദുരന്തത്തിനിടയാക്കിയ തീപിടുത്തത്തിന്‍റെ കാരണമെന്തായാലും 40ലധികം പേരുടെ ജീവനെടുത്ത സംഭവം ഇതിനകം രാഷ്ട്രീയ പകപോക്കലിനും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിവാദം വീണ്ടും കത്തിപ്പടർന്നേക്കും.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. സംഭവം ഭയാനകമാണന്നും അപകടത്തില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും അധികൃതര്‍ ദുരന്തഭൂമിയില്‍ ചെയ്യുന്നുണ്ട്. മോദി ട്വീറ്റ് ചെയ്തു