LiveTV

Live

National

സ്ത്രീപീഡന കേസുകള്‍ കൊണ്ട് തലകുനിച്ച് ഒരു നാട്; യു.പിയിലെ ഉന്നാവില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 90 ബലാത്സംഗ കേസുകള്‍

സ്ത്രീപീഡന കേസുകള്‍ കൊണ്ട് തലകുനിച്ച് ഒരു  നാട്; യു.പിയിലെ ഉന്നാവില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 90 ബലാത്സംഗ കേസുകള്‍

ഇത്രയും നാൾ ഉന്നാവ് എന്നു കേൾക്കുമ്പോൾ ഓർമ്മ വന്നിരുന്നത് ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗർ, ബലാൽസംഗത്തിന് ഇരയാക്കിയ പെൺകുട്ടിയെയും ബലാൽസംഗക്കേസ് നൽകിയതിന് പ്രതികൾ ചുട്ടുകൊന്ന യുവതിയെയും മാത്രമായിരുന്നു. ഇന്നത് മാറുകയാണ്. ഉന്നാവിൽ ക്രൂരതക്ക് ഇരകളായർ ഇവർ മാത്രമല്ലെന്ന് കണക്കുകൾ പറയുന്നു. ഈ വർഷം മാത്രം ഉന്നാവില്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് കൂട്ടബലാൽസംഗ അടക്കം 90 ബലാൽസംഗക്കേസുകളാണ്. തീർന്നില്ല 185 ലൈംഗിക അതിക്രമ കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ പറയുന്നു. മിക്ക കേസുകളിലെയും പ്രതികൾ പുറത്താണ് എന്നതും ഞെട്ടിക്കുന്നതാണ്.

ഉന്നാവോ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
Also Read

ഉന്നാവോ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഇതിനിടെ ഇന്നും മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒരാൾ അറസ്റ്റിലായി. തൊട്ടടുത്ത പ്രദേശമായ ബുലന്ദ്ഷെഹറിൽ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് പ്രായപൂർത്തി ആകാത്ത നാല് പേരാണ്.

 ഉന്നാവ് പ്രതിഷേധത്തിനിടെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു; അമ്മ കസ്റ്റഡിയില്‍
Also Read

ഉന്നാവ് പ്രതിഷേധത്തിനിടെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു; അമ്മ കസ്റ്റഡിയില്‍

സ്ത്രീ സുരക്ഷയിൽ ഇത്രയേറെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സമാന സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം പൊലീസ് ആണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനിടയിലും ഉന്നാവോയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തൊട്ട് പിന്നാലെ സമീപ പ്രദേശമായ ബുലന്ദ് ഷെഹറിലും പതിനാലുകാരിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പ്രായപൂർത്തി ആകാത്ത നാല് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്. സമീപ സംസ്ഥാനമായ ബിഹാറിലെ ധർഭംഗിയും 5 വയസ്സുകാരിയെ പീഡിപ്പിച്ചതിന് ടെമ്പോ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.