LiveTV

Live

National

‘തിരിച്ചുപോവുക’: ഉന്നാവിലെത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെയും മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു

ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചു.

‘തിരിച്ചുപോവുക’: ഉന്നാവിലെത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെയും മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ ബലാത്സംഗ കേസിലെ പ്രതികള്‍ തീവെച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ചെന്ന ബി.ജെ.പി മന്ത്രിമാരെയും ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെയും നാട്ടുകാര്‍ തടഞ്ഞു.

യു.പി സര്‍ക്കാരിനെതിരെ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി നേതാക്കള്‍ തിരിച്ചുപോവണമെന്നും സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങള്‍ ആവശ്യപ്പെട്ടു. ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളെത്തിയത്. യുപിയില്‍ ലൈംഗികാതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ഇവിടെ കുറ്റവാളികള്‍ക്ക് ഇപ്പോള്‍ ഭയമില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന തിരക്കിലാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

സ്ത്രീപീഡന കേസുകള്‍ കൊണ്ട് തലകുനിച്ച് ഒരു  നാട്; യു.പിയിലെ ഉന്നാവില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 90 ബലാത്സംഗ കേസുകള്‍
Also Read

സ്ത്രീപീഡന കേസുകള്‍ കൊണ്ട് തലകുനിച്ച് ഒരു നാട്; യു.പിയിലെ ഉന്നാവില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 90 ബലാത്സംഗ കേസുകള്‍

ബലാത്സംഗ കേസിലെ വിചാരണക്ക് പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചത്.