LiveTV

Live

National

ഏറ്റുമുട്ടല്‍ കൊല: മുഖ്യപ്രതിയുടെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകള്‍ കണ്ടെത്തി

പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളാണ് പുറത്തുവന്നത്.

 ഏറ്റുമുട്ടല്‍ കൊല: മുഖ്യപ്രതിയുടെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകള്‍ കണ്ടെത്തി

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പീഡന കേസിലെ മുഖ്യപ്രതി ആരിഫ് ഖാന്റെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തും പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയിലുമെത്തി തെളിവെടുത്തു. കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.

പ്രതികാരമല്ല നീതി: ചീഫ് ജസ്റ്റിസ് ബോബ്ഡെ
Also Read

പ്രതികാരമല്ല നീതി: ചീഫ് ജസ്റ്റിസ് ബോബ്ഡെ

അതേസമയം ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന് വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ചിരുന്ന കോടതി ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിന്റെ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചത്. കേസിൽ അറസ്റ്റിലായ ലോറി ഡ്രൈവർ ആരിഫ് ഖാൻ, ക്ലീനർമാരായ ശിവ, നവീൻ, ചന്ന കേശവുലു എന്നിവരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.