LiveTV

Live

National

“എന്നെ രക്ഷിക്കൂ, അവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം”: ഉന്നാവ് പെണ്‍കുട്ടി മരണത്തോട് പൊരുതിയത് 40 മണിക്കൂര്‍

90 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തുമ്പോള്‍ ആ 23കാരി ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും പറഞ്ഞത് ഇങ്ങനെയാണ്

“എന്നെ രക്ഷിക്കൂ, അവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം”: ഉന്നാവ് പെണ്‍കുട്ടി മരണത്തോട് പൊരുതിയത് 40 മണിക്കൂര്‍

'എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കേണ്ട, അവരെ തൂക്കിലേറ്റുന്നത് എനിക്കു കാണണം'- 90 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തുമ്പോള്‍ ആ 23കാരി ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും പറഞ്ഞത് ഇങ്ങനെയാണ്. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ആ പെണ്‍കുട്ടി മരണത്തോട് പൊരുതി ഒടുവില്‍ യാത്രയായി.

‘ഉന്നാവ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ യോഗി ആദിത്യ നാഥ് എന്ത് ചെയ്തു, പ്രതികളെ സംരക്ഷിക്കുന്ന തിരക്കിലാണ് യോഗി സര്‍ക്കാര്‍’- പ്രിയങ്ക ഗാന്ധി
Also Read

‘ഉന്നാവ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ യോഗി ആദിത്യ നാഥ് എന്ത് ചെയ്തു, പ്രതികളെ സംരക്ഷിക്കുന്ന തിരക്കിലാണ് യോഗി സര്‍ക്കാര്‍’- പ്രിയങ്ക ഗാന്ധി

90 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷപ്പെടാന്‍ നേരിയ സാധ്യതയേ ഉള്ളൂവെന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോ.ഷലബ് കുമാര്‍ പറഞ്ഞു.

‘തിരിച്ചുപോവുക’: ഉന്നാവിലെത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെയും മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു
Also Read

‘തിരിച്ചുപോവുക’: ഉന്നാവിലെത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെയും മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു

പീഡന കേസിലെ വാദം കേള്‍ക്കുന്നതിനായി റായ് ബറേലിയിലെ കോടതിയിലേക്ക് പോകുമ്പോഴാണ് ഉന്നാവയിലെ സിന്ദുപുര്‍ ഗ്രാമത്തിന് പുറത്ത് വച്ചു യുവതി ആക്രമിക്കപ്പെട്ടത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ അഞ്ച് പേര്‍ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. ഒരു കിലോമീറ്ററാണ് പെണ്‍കുട്ടി തീപൊള്ളലേറ്റ് ഓടിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി പൊലീസിന് പ്രതികളെ കുറിച്ച് മൊഴി നല്‍കുകയും ചെയ്തു.

സ്ത്രീപീഡന കേസുകള്‍ കൊണ്ട് തലകുനിച്ച് ഒരു  നാട്; യു.പിയിലെ ഉന്നാവില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 90 ബലാത്സംഗ കേസുകള്‍
Also Read

സ്ത്രീപീഡന കേസുകള്‍ കൊണ്ട് തലകുനിച്ച് ഒരു നാട്; യു.പിയിലെ ഉന്നാവില്‍ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 90 ബലാത്സംഗ കേസുകള്‍

കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ആശുപത്രിയിൽ എത്തി ബന്ധുക്കളെ കണ്ടു. യു.പിയിലെ ക്രമസമാധാന തകർച്ചയുടെ നേർസാക്ഷ്യമാണ് സംഭവമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. യു.പി നിയമസഭക്ക് പുറത്ത് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ കേസിനായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും പ്രതികൾക്ക് വധശിക്ഷ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.