LiveTV

Live

National

ഉന്നാവില്‍ ബലാത്സംഗ കേസ് പ്രതികൾ തീ വെച്ച യുവതിയുടെ നില ഗുരുതരം; വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലെത്തിച്ചു 

ഉത്തർപ്രദേശിലെ ഉന്നാവിൽ ഇന്നലെയാണ് യുവതിയെ ഒരു സംഘമാളുകൾ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ലക്നൌവിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്

ഉന്നാവില്‍ ബലാത്സംഗ കേസ് പ്രതികൾ തീ വെച്ച യുവതിയുടെ നില ഗുരുതരം; വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലെത്തിച്ചു 

ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീ വച്ച യുവതിയെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലെത്തിച്ചു. സഫ്ദർജങ് ആശുപത്രിയിലാണ് ഇനി ചികിൽസിക്കുക . കേസന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകി.

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
Also Read

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഉത്തർപ്രദേശിലെ ഉന്നാവിൽ ഇന്നലെയാണ് യുവതിയെ ഒരു സംഘമാളുകൾ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ലക്നൌവിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് എയർ ആംബുലൻസിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചത്.

യുവതിയുടെ ചികിത്സാ ചെലവുകൾ മുഴുവൻ ഏറ്റെടുക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംഭവത്തിൽ 5 പേരെ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തു.

കഴിഞ്ഞ മാർച്ചിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു കേസിൽ ഒരാൾ അറസ്റ്റിലായി എങ്കിലും ജാമ്യത്തിൽ ഇറങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിരുന്നില്ല. ഇവർ എല്ലാവരും ചേർന്നാണ് കേസിന്റെ തുടർ നടപടികൾക്കായി പോകവെ യുവതിയെ തട്ടികൊണ്ട് പോയി തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.