LiveTV

Live

National

നീതി നടപ്പായെന്ന് നിര്‍ഭയയുടെ അമ്മ, നേരത്തെ കൊല്ലേണ്ടതായിരുന്നുവെന്ന് ജയ ബച്ചന്‍

നിര്‍ഭയ കേസില്‍ ഇപ്പോഴും നീതിക്കായി അലയുകയാണ്. ഹൈദരാബാദ് കേസില്‍ നീതി നടപ്പായതില്‍ സന്തോഷം എന്നായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.

നീതി നടപ്പായെന്ന് നിര്‍ഭയയുടെ അമ്മ, നേരത്തെ കൊല്ലേണ്ടതായിരുന്നുവെന്ന് ജയ ബച്ചന്‍

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതിനെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്ത്. പ്രതികളെ നേരത്തെ തന്നെ കൊല്ലേണ്ടതായിരുന്നുവെന്ന് ജയ ബച്ചന്‍ പറഞ്ഞു. വൈകിയാണെങ്കിലും നല്ലത് സംഭവിച്ചെന്നും ജയ ബച്ചന്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. നിര്‍ഭയ കേസില്‍ ഇപ്പോഴും നീതിക്കായി അലയുകയാണ്. ഹൈദരാബാദ് കേസില്‍ നീതി നടപ്പായതില്‍ സന്തോഷം എന്നായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.

പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് തരൂര്‍; ആശങ്കാജനകമെന്ന് കെജ്‍രിവാള്‍
Also Read

പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് തരൂര്‍; ആശങ്കാജനകമെന്ന് കെജ്‍രിവാള്‍

സമാന പ്രതികരണമാണ് ബി.എസ്.പി അധ്യക്ഷ മായാവതിയും നടത്തിയത്. ഡല്‍ഹി പൊലീസും യു.പി പൊലീസും ഹൈദരാബാദ് പൊലീസിനെ മാതൃകയാക്കണം. യു.പിയില്‍ കുറ്റവാളികള്‍ക്ക് രാജകീയ പരിഗണനയാണെന്നും മായാവതി പറഞ്ഞു.

പ്രതികള്‍ കൊല്ലപ്പെട്ടതില്‍ വ്യക്തിയെന്ന നിലയില്‍ സന്തോഷമുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച കാര്യമാണ് നടന്നത്. എന്നാല്‍ നിയമവഴിയിലൂടെ ശിക്ഷ നടപ്പാക്കുകയായിരുന്നു വേണ്ടതെന്നും രേഖാ ശര്‍മ പറഞ്ഞു. പ്രതികള്‍ക്ക് കഠിന ശിക്ഷ ലഭിക്കേണ്ടതാണെന്നും എന്നാല്‍ അത് നിയമ വഴിയിലൂടെയാകണമായിരുന്നു എന്നായിരുന്നു ബി.ജെ.പി എംപി മനേകാ ഗാന്ധിയുടെ പ്രതികരണം.

2008- വാറങ്കല്‍, 2019 - ഹൈദരാബാദ്: ഏറ്റുമുട്ടല്‍ കൊലകളിലൂടെ ‘നീതി’ നടപ്പാക്കുന്ന സജ്ജനാര്‍
Also Read

2008- വാറങ്കല്‍, 2019 - ഹൈദരാബാദ്: ഏറ്റുമുട്ടല്‍ കൊലകളിലൂടെ ‘നീതി’ നടപ്പാക്കുന്ന സജ്ജനാര്‍