LiveTV

Live

National

ഹൈദരാബാദ്​ ഏറ്റുമുട്ടൽ: ഉത്തർപ്രദേശ്​, ഡൽഹി സർക്കാരുകള്‍ മാതൃകയാക്കണമെന്ന്​ മായാവതി

നവംബര്‍ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്.

ഹൈദരാബാദ്​ ഏറ്റുമുട്ടൽ: ഉത്തർപ്രദേശ്​, ഡൽഹി സർക്കാരുകള്‍ മാതൃകയാക്കണമെന്ന്​ മായാവതി

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ബി.എസ്.പി അധ്യക്ഷ മായാവതി. ഹൈദരാബാദ് പൊലീസിെന്റ നടപടിയില്‍ നിന്നും ഉത്തര്‍പ്രദേശ്, ഡല്‍ഹി പൊലീസ് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി പറഞ്ഞു. ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവം അവര്‍ ചൂണ്ടിക്കാട്ടി.

ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലങ്കാന പൊലീസ് ഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊന്നത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലീസ് അറിയിച്ചു. നവംബര്‍ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്.