LiveTV

Live

National

‘നെറ്റ് പരീക്ഷക്കിടെ ബലം പ്രയോഗിച്ച് ഹിജാബ് അഴിപ്പിച്ചു’; പരാതിയുമായി മലയാളി വിദ്യാര്‍ഥിനി 

‘നെറ്റ് പരീക്ഷക്കിടെ ബലം പ്രയോഗിച്ച് ഹിജാബ് അഴിപ്പിച്ചു’; പരാതിയുമായി മലയാളി വിദ്യാര്‍ഥിനി 

നെറ്റ് പരീക്ഷക്കിടെ ബലം പ്രയോഗിച്ച് ഹിജാബ് അഴിപ്പിച്ചെന്ന പരാതിയുമായി മലയാളി വിദ്യാര്‍ഥിനി. ഇന്നലെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നെറ്റ് പരീക്ഷ എഴുതാനിരുന്ന മലയാളി വിദ്യാര്‍ഥിനി സ്വാലിഹ പി.പിക്കാണ് അധികൃതരില്‍ നിന്നും ഹിജാബിന്റെ പേരില്‍ മാനസിക പീഡനം. അധികൃതർ ഹിജാബ് മാറ്റാന്‍ നിര്‍ബന്ധിച്ചതോടെ മാനസിക പ്രയാസത്താൽ പരീക്ഷ പോലും ശരിയായി എഴുതാന്‍ സാധിച്ചില്ലായെന്ന് വിദ്യാര്‍ഥി പറഞ്ഞു.

‘ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എനിക്ക് അഡ്മിഷന്‍ നിഷേധിച്ചു’- മുസ്‍ലിം പെണ്‍കുട്ടിയുടെ അനുഭവ കുറിപ്പ്
Also Read

‘ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എനിക്ക് അഡ്മിഷന്‍ നിഷേധിച്ചു’- മുസ്‍ലിം പെണ്‍കുട്ടിയുടെ അനുഭവ കുറിപ്പ്

അതെ സമയം വിദ്യാര്‍ഥിനി പരാതി തന്നാൽ നടപടിയെടുക്കാമെന്ന് നെറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍.ടി.ഐ) ഉറപ്പുനല്‍കി. പരീക്ഷക്ക് മുമ്പുള്ള ബയോമെട്രിക്ക് പരിശോധന സമയത്ത് അധികൃതര്‍ നിർബന്ധിച്ച് ഹിജാബ് അഴിപ്പിച്ചുവെന്നും ചോദ്യം ചെയ്തപ്പോൾ ഹിജാബ് അഴിച്ചുള്ള പരിശോധന അനിവാര്യമാണെന്ന് സുരക്ഷ ഉദ്യോഗസ്ഥൻ മറുപടി നല്‍കിയതായും വിദ്യാര്‍ഥിനി പറഞ്ഞു.

‘ഹിജാബ് ഒഴിവാക്കിയാല്‍ ജോലി നല്‍കാം, എന്നാല്‍ ആ ജോലി വേണ്ടെന്ന് ഫാത്തിമ’; വൈറലായി യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്
Also Read

‘ഹിജാബ് ഒഴിവാക്കിയാല്‍ ജോലി നല്‍കാം, എന്നാല്‍ ആ ജോലി വേണ്ടെന്ന് ഫാത്തിമ’; വൈറലായി യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

ബലം പ്രയോഗിച്ച് ഹിജാബ് അഴിച്ചതോടെ മാനസിക സമ്മർദത്താൽ കരഞ്ഞുകൊണ്ടാണ് പരീക്ഷ എഴുതേണ്ടി വന്നത്. ശേഷം പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുള്ളവരോട് കാര്യം അവതരിപ്പിച്ചപ്പോൾ അവര്‍ മാപ്പ് പറഞ്ഞു. എന്നാൽ താന്‍ അനുഭവിച്ച മാനസിക പീഡനത്തിന് എന്ത് പരിഹാരമുണ്ടെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് ഇത്തരത്തില്‍ ഒരു അനുഭവം ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് മാത്രമാണ് അധികൃതരിൽ നിന്ന് ലഭിച്ചത്.

ഹിജാബ് അഴിച്ചു മാറ്റാന്‍ വിസമ്മതിച്ച യുവതികളെ നെറ്റ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല
Also Read

ഹിജാബ് അഴിച്ചു മാറ്റാന്‍ വിസമ്മതിച്ച യുവതികളെ നെറ്റ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

അതെ സമയം, ഇത് വരെ ഇത്തരത്തില്‍ ഒരു പരാതി തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന അവകാശവാദത്തിലാണ് അധികൃതര്‍. ‘പരീക്ഷാ സമയത്ത് എല്ലാവരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നാണ് ഞങ്ങള്‍ നല്‍കിയിട്ടുള്ള കൃത്യമായ നിര്‍ദ്ദേശം. ഇത് വരെ ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പരീക്ഷാ കേന്ദ്രത്തിലും ഇത് ലംഘിക്കപ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്നും ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍.ടി.ഐ) വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പരാതി ലഭിക്കുന്ന പക്ഷം കൃത്യമായ നടപടിയെടുക്കുമെന്നും ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍.ടി.ഐ) അറിയിച്ചു.

ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി; അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
Also Read

ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി; അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

അതേസമയം ഉച്ചക്ക് ശേഷം പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ഥിനിക്ക് സമാന അനുഭവം നേരിട്ടതായി അറിയാൻ കഴിഞ്ഞെന്നും ഡല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പരാതിക്കാരിയായ വിദ്യാര്‍ഥിനി പറയുന്നു. തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനം വിവരിച്ച് അധികൃതര്‍ക്ക് ഇ-മെയിൽ വഴി പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയാണ് താനാവശ്യപ്പെടുന്നതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.