LiveTV

Live

National

100 ശതമാനം കുറ്റകൃത്യമില്ലാത്ത രാജ്യം ഉറപ്പു നല്‍കാന്‍ ശ്രീരാമനുപോലും കഴിയില്ല; ബി.ജെ.പി മന്ത്രി

ഉന്നാവോയില്‍ കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോയ പെണ്‍കുട്ടിയെയാണ് പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്

100 ശതമാനം കുറ്റകൃത്യമില്ലാത്ത രാജ്യം ഉറപ്പു നല്‍കാന്‍ ശ്രീരാമനുപോലും കഴിയില്ല; ബി.ജെ.പി മന്ത്രി

ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തെ നിസാരവത്കരിച്ച് ഉത്തര്‍പ്രദേശ് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി രാഘവേന്ദ്ര പ്രതാപ് സിംഗ്. 100 ശതമാനം കുറ്റകൃത്യവുമില്ലാത്ത രാജ്യം ഉറപ്പു നല്‍കാന്‍ ശ്രീരാമനുപോലും കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കുറ്റകൃത്യങ്ങള്‍ എല്ലായ്‌പ്പോഴും നടന്നിട്ടുണ്ട്. അത്തരം കുറ്റവാളികളെ ശിക്ഷിക്കാന്‍ ആരെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതു യോഗി സര്‍ക്കാരാണെന്നും മന്ത്രി അവകാശപ്പെട്ടു.

ഉന്നാവോയില്‍ കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോയ പെണ്‍കുട്ടിയെയാണ് പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിമാനത്തില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടി. ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.