LiveTV

Live

National

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

നാണ്യപ്പെരുപ്പം ഉയാരുള്ള സാധ്യത മുന്നില്‍ കണ്ടാണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള ശ്രമം റിസര്‍വ്ബാങ്ക് ഉപേക്ഷിച്ചതെന്നാണ് സൂചന

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. 5.15 ശതമാനമായി റിപ്പോ നിരക്ക് തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജി.ഡി.പിയില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ ഇളവുവരുത്തുമെന്ന വിലയിരത്തലുകള്‍ക്കിടെയാണ് ആര്‍.ബി.ഐയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

നാണ്യപ്പെരുപ്പം ഉയാരുള്ള സാധ്യത മുന്നില്‍ കണ്ടാണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള ശ്രമം റിസര്‍വ്ബാങ്ക് ഉപേക്ഷിച്ചതെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വായ്പ അവലോകനയോഗത്തിലും തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറവ് വരുത്തുന്ന നടപടിയാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മോണിറ്ററി പോളീസി സമിതിയിലെ ആറ് അംഗങ്ങളും റിപ്പോ നിരക്ക് ഈ സമയത്ത് കുറക്കുന്നത് ഉചിതമല്ലെന്ന് അഭിപ്രായമാണ് രേഖപ്പെടുത്തിയത്. സാനപത്തീക പ്രതിസന്ധി തുടരുന്നതിനിടെ ജി.ഡി.പി 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിനാല്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനമെങ്കിലും കുറവ് വരുത്തുമെന്നാണ് പൊതുവെ കരുതിയിരുന്നത്. സാനപത്തീകപ്രതിസന്ധിയില്‍ സന്പദ് വ്യവസ്ഥയിലേക്കുള്ലള പണത്തിന്‍റെ ഒഴുക്ക് കൂട്ടുന്നതിന്‍റെ ഭാഗമായി റിപ്പോ നിരക്കും ബാങ്ക് പലിശകളിലെ ഇളവുകളും ഏര്‍പ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ നാണ്യപെരുപ്പ ആശങ്കയാണ് അതിന് വിഘാതമായത്. അതേസമയം മൂന്നാം പാദത്തില്‍ പ്രതീക്ഷക്കപ്പെടുന്ന ജി.ഡി.പി വളര്‍ച്ച നിരക്ക് അഞ്ച് ശതമാനം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നേരത്തെ മൂന്നാംപാദത്തില്‍ 6.1 ശതമാനം ഉയരുമെന്നായിരുന്നു റിസര്‍വ്ബാങ്കിന്‍റെ കണക്കുകൂട്ടല്‍.