LiveTV

Live

National

പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് രാഹുല്‍ഗാന്ധി; വയനാട് സന്ദര്‍ശനം തുടങ്ങി

അമിത്ഷായും മോദിയും അവരവരുടെ സ്വപ്‌നലോകത്താണ്

പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് രാഹുല്‍ഗാന്ധി;  വയനാട് സന്ദര്‍ശനം തുടങ്ങി

പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് രാഹുല്‍ഗാന്ധി. ഒരു സമുദായത്തോടുമുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദിയും അമിത്ഷായുമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന രാഹുലിന്‍റെ വയനാട് മണ്ഡലം സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അമിത്ഷായും മോദിയും അവരവരുടെ സ്വപ്‌നലോകത്താണ്. അവര്‍ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. അതാണ് രാജ്യത്തെ ഇത്തരം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം ജില്ലയിലെ പരിപാടികളിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ഉച്ചക്ക് ശേഷം കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും വയനാട്ടിലായിരിക്കും അദ്ദേഹം പങ്കെടുക്കുക. യു.ഡി.എഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളിലാണ് പ്രധാനമായും പങ്കെടുക്കുന്നത്. പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ വീട് അദ്ദേഹം സന്ദര്‍ശിക്കും. ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്.