LiveTV

Live

National

ജെ.എന്‍.യുവില്‍ സെമസ്റ്റര്‍ പരീക്ഷയില്‍ കൂട്ട ബഹിഷ്കരണം; വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു

സഹകരിക്കുന്ന എല്ലാ വിദ്യാർഥി സംഘടനകളെയും ചേർത്ത് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

ജെ.എന്‍.യുവില്‍ സെമസ്റ്റര്‍ പരീക്ഷയില്‍ കൂട്ട ബഹിഷ്കരണം; വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു

ജെ.എന്‍.യുവിൽ ഡിസംബർ 12നടക്കുന്ന അവസാന സെമസ്റ്റർ പരീക്ഷ എല്ലാ വിദ്യാർഥികളും ബഹിഷ്കരിക്കും. ജെ.എന്‍.യു വിദ്യാർഥി യൂണിയൻ ജനറൽ ബോഡിയുടേതാണ് തീരുമാനം. ഹോസ്റ്റൽ ഫീസ് വർധനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് നീക്കം. ഒപ്പം സഹകരിക്കുന്ന എല്ലാ വിദ്യാർഥി സംഘടനകളെയും ചേർത്ത് രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും

ജെ.എന്‍.യുവില്‍ സെമസ്റ്റര്‍ പരീക്ഷയില്‍ കൂട്ട ബഹിഷ്കരണം; വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു

ജെ.എന്‍.യു ഹോസ്റ്റൽ ഫീസ് വർധന പൂർണമായി പിൻവലിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഡിസംബർ 12ന് നടക്കുന്ന അവസാന സെമസ്റ്റർ പരീക്ഷ എല്ലാ വിദ്യാർഥികളും ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. നേരത്തെ 18 ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെ.എന്‍.യു അധികൃതര്‍
Also Read

വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെ.എന്‍.യു അധികൃതര്‍

ഒപ്പം സമരം രാജ്യ വ്യാപകമാക്കാനും വിദ്യാർഥി യൂണിയൻ ജനറൽ ബോഡി തീരുമാനിച്ചു. സഹകരിക്കുന്ന എല്ലാ വിദ്യാർഥി സംഘടകളെയും ചേർത്തായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. ഇന്നലെ ജെ.എന്‍.യു അധ്യാപക അസോസ്സിയേഷൻ നിരാഹാര സമരം നടത്തിയിരുന്നു.

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍
Also Read

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

അതേസമയം വിദ്യാർഥി സമരം അവസാനിപ്പിക്കാനാണ് സർവകലാശാല അധികൃതരുടെ ശ്രമം. അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കി പരീക്ഷ എഴുതിയല്ലെങ്കിൽ പുറത്താക്കുമെന്നാണ് അറിയിപ്പ്