LiveTV

Live

National

മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം; പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം

2016 ലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ലോക്‌സഭ പിരിച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ അസാധുവാകുകയായിരുന്നു

മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം; പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം

അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവർക്ക്​ ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിന്​ കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. നിയമിരുദ്ധമായി പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​ഥാൻ എന്നിവിടങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ കുടിയേറിയ ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. രേഖകളില്ലെങ്കിലും ഇവരെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കും. ആറു വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്കാണ്​ പൗരത്വം നൽകുക. ബില്ല്​ പാസാക്കുന്നതിനായി ഈ ആഴ്​ച തന്നെ പാർലമെന്റില്‍ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​.

മതപരമായ വിവേചനമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മുസ്‍ലിം ഇതര സമുദായത്തിലുളളവർക്ക്​ പൗരത്വം നൽകാനുള്ള ഭേദഗതി ബില്ല്​ ജനാധിപത്യത്തി​​​ന്റെ അടിസ്ഥാന തത്വങ്ങൾക്ക്​ എതിരാണെന്ന്​ ശശി തരൂർ എം.പി പ്രതികരിച്ചു.

2016 ലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ലോക്‌സഭ പിരിച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ അസാധുവാകുകയായിരുന്നു. 2016ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കടുത്ത എതിർപ്പ്​ ഉയർന്നിരുന്നു.