Top

ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നു; കേന്ദ്രത്തെ കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചു

ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ്, പഞ്ചാബ് പുതുച്ചേരി,ഡല്‍ഹി, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടത്

MediaOne Logo

  • Published:

    4 Dec 2019 2:55 PM GMT

  • Updated:

    2019-12-04 14:55:14.0

ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നു; കേന്ദ്രത്തെ കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചു
X

ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നതില്‍ കേന്ദ്രത്തെ കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചു. നഷ്ടപരിഹാര തുക ഉടന്‍ നല്‍കണമെന്നും 28 ശതമാനം റവന്യു നഷ്ടം ഉണ്ടായതായും സംസ്ഥാനങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ അറിയിച്ചു.

മന്ത്രിമാരുടെ സമിതി പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി മറുപടി നല്‍കി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ്, പഞ്ചാബ് പുതുച്ചേരി,ഡല്‍ഹി, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടത്. എത്താന്‍ കഴിയാത്ത സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍‍ നിവേദനം കൈമാറി.

ജി.എസ്.ടി നഷ്ടപരിഹാരം ഉടെന്‍ നല്‍കണം, റവന്യു നഷ്ടം ഏറുകയാണ്, തന്‍മൂലം നിയമസഭകളിലടക്കം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വരുന്നു തുടങ്ങിയ പരാതികളാണ് സംസ്ഥാനങ്ങള്‍ ധനമന്ത്രിയെ അറിയിച്ചത്.

നികുതി വിഹിത നിഷേധത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും ഉടെന്‍ ജി.എസ്.ടി കൗണ്സില് വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

3000 കോടിയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ടത് കഴിഞ്ഞ ശനിയാഴ്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ വിഷയം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച ചെയ്തിരുന്നു.

TAGS :
Next Story