ഗർഭിണിയെ തൊട്ടിലിൽ ചുമന്ന് ഭർത്താവും ബന്ധുക്കളും; ചരക്കു വാഹനത്തിൽ പ്രസവം
ഇന്നലെ വൈകിട്ടോടെയാണ് കുമാരിയ്ക്ക് പ്രസവ വേദന തുടങ്ങിയത്. ഭര്‍ത്താവ് മഹേഷ് ഈറോഡ് സര്‍ക്കാര്‍ ആശുപ്ത്രിയില്‍ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് ലഭിച്ചില്ല.

ആംബുലന്‍സ് ലഭിക്കാതെ, ഗര്‍ഭിണിയെ തൊട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഭർത്താവും ബന്ധുക്കളും. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. റോഡ് തകർന്നതിനാലാണ് വാഹനമെത്തിയ്ക്കാൻ സാധിക്കാതിരുതെന്നാണ് അധികൃതരുടെ വിശദീകരണം. ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ചരക്ക് വാഹനത്തിൽ യുവതി പ്രസവിച്ചു. മൂന്ന് മണിക്കൂറോളമാണ് തുണി കൊണ്ടുണ്ടാക്കിയ തൊട്ടിലിൽ കിടത്തി ഗർഭിണിയെ ഭർത്താവും ബന്ധുക്കളും തോളിലേറ്റി നടന്നത്.
ഇന്നലെ വൈകിട്ടോടെയാണ് കുമാരിയ്ക്ക് പ്രസവ വേദന തുടങ്ങിയത്. ഭര്‍ത്താവ് മഹേഷ് ഈറോഡ് സര്‍ക്കാര്‍ ആശുപ്ത്രിയില്‍ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് ലഭിച്ചില്ല. സ്വകാര്യ വാഹനങ്ങളെ സമീപിച്ചപ്പോൾ കനത്ത മഴയില്‍ പ്രധാന വഴി തകര്‍ന്നതിനാല്‍ എത്തിചേരാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. വഴി തകര്‍ന്ന ആറ് കിലോമീറ്ററിനിപ്പുറം എത്തിച്ചാൽ ആംബുലന്‍സില്‍ ആശുപ്ത്രിയില്‍ കൊണ്ടുപോകാമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്.
യുവതിയെയും ചുമന്ന് റോഡ് തകർന്നതിനിപ്പുറം വരെ എത്തിച്ചു. വീണ്ടും ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് നൽകിയില്ല. വഴിയില്‍ കണ്ട ചരക്ക് വാഹനത്തിലാണ് പിന്നീട് കുമാരിയ ആശുപത്രിയിൽ എത്തിച്ചത്. ആശുപ്ത്രിയില്‍ എത്തുംമുമ്പേ കുമാരി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
തകര്‍ന്ന റോഡ് താണ്ടി എത്തിയിട്ടും ആംബുലന്‍സ് നല്കാത്തതെന്ത് എന്ന് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.