LiveTV

Live

National

നാട്ടുകാരുടെ സമയോചിത ഇടപെടല്‍; മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ..

നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചത്.

നാട്ടുകാരുടെ സമയോചിത ഇടപെടല്‍; മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ..

മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ദാമന്‍ ദ്യുവിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചത്.

കുഞ്ഞ് വീഴുന്നത് കണ്ട് ഓടിക്കൂടിയ ആളുകളുടെ കൈകളിലേക്കാണ് രണ്ട് വയസ്സുകാരന്‍ വീണത്. കുഞ്ഞിനെ കയ്യിലേറ്റുവാങ്ങിയ ആള്‍ നിലത്തുവീഴുന്നത് ദൃശ്യത്തില്‍ കാണാം. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്.