LiveTV

Live

National

അന്ത്യശാസനത്തിനെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം; അധ്യാപകര്‍ നിരാഹാര സമരത്തില്‍

ഉടൻ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും പരീക്ഷ എഴുതാത്തവരെ പുറത്താക്കും എന്നുമാണ് സർവകലാശാല അധികൃതർ നൽകിയിരിക്കുന്ന അന്ത്യശാസനം

അന്ത്യശാസനത്തിനെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം; അധ്യാപകര്‍ നിരാഹാര സമരത്തില്‍

ജെ.എന്‍.യുവിൽ പരീക്ഷ ബഹിഷ്കരിക്കുന്ന വിദ്യാർഥികളെ പുറത്താക്കുമെന്ന സർവകലാശാല അധികൃതരുടെ അന്ത്യശാസനത്തിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തം. വിദ്യാർഥി യൂണിയൻ ജനറൽ ബോഡി ഉടൻ യോഗം ചേരും. ഫീസ് വർധനക്കെതിരായ അധ്യാപകരുടെ ഏകദിന നിരാഹാര സമരം തുടരുകയാണ്.

ജെ.എന്‍.യു ഹോസ്റ്റൽ ഫീസ് വർധനക്കെതിരായ വിദ്യാർഥി സമരം ഒന്നര മാസം പിന്നിട്ടു. ഇതുവരെയും സർവകലാശാല അധികൃതരുടെയോ മാനവവിഭവശേഷി മന്ത്രാലയത്തിന്റെയോ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. 18 ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളാണ് ഡിസംബർ 12ന് ആരംഭിക്കുന്ന പരീക്ഷ ബഹിഷ്കരിക്കുന്നത്. എന്നാൽ ഉടൻ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും പരീക്ഷ എഴുതാത്തവരെ പുറത്താക്കും എന്നുമാണ് സർവകലാശാല അധികൃതർ നൽകിയിരിക്കുന്ന അന്ത്യശാസനം. ഇതേ തുടർന്നാണ് വിദ്യാർഥികൾ സമരം ശക്തമാക്കിയത്.

വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെ.എന്‍.യു അധികൃതര്‍
Also Read

വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെ.എന്‍.യു അധികൃതര്‍

ഇന്നലെ അർദ്ധരാത്രി ക്യാമ്പസിൽ വിദ്യാർഥികൾ പന്തംകൊളുത്തി പ്രകടനം നടത്തി. ഉടൻ വിദ്യാർഥി യൂണിയൻ ജനറൽ ബോഡി ചേർന്ന് തുടർ സമര പരിപാടികൾ നിശ്ചയിക്കും. വി.സിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ ചാൻസിലറെ കാണും.