LiveTV

Live

National

സിയാച്ചനില്‍ ഹിമപാതം; മലയാളി സൈനികന്‍ മരിച്ചു

കാലാവസ്ഥ മോശമായതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്

സിയാച്ചനില്‍ ഹിമപാതം; മലയാളി സൈനികന്‍ മരിച്ചു

സിയാച്ചനിലുണ്ടായ ഹിമപാതത്തില്‍ ഒരു മലയാളി സൈനികന്‍ മരിച്ചു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖിലാണ് മരിച്ചത്. കുപ് വാരയിലുണ്ടായ ഹിമപാതത്തില്‍ രണ്ട് പേരും ദാവറിലുണ്ടായ ഹിമപാതത്തില്‍ രണ്ട്പേരുമാണ് മരിച്ചത്. സ്ഥലത്ത് കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കാലാവസ്ഥ മോശമായതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്.