LiveTV

Live

National

സുഡാനില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ഇന്ത്യക്കാര്‍ മരിച്ചു

സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഒരു സെറാമിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്

സുഡാനില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ഇന്ത്യക്കാര്‍ മരിച്ചു

സുഡാനിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ഇന്ത്യക്കാര്‍ മരിച്ചു. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ 23 പേരാണ് മരിച്ചത്. ഇതില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന. നിരവധി ഇന്ത്യക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്.

സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഒരു സെറാമിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഈ ഫാക്ടറിയില്‍ 50 ഇന്ത്യക്കാരുണ്ടായിരുന്നതായി സുഡാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്നലെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ട വിവരം ഇന്ന് വൈകീട്ടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഗ്യാസ് ടാങ്കറിലുണ്ടായ സ്ഫോടനമാണ് തീപിടിത്തത്തിന് കാരണമായത്. 23 പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവരുടെ ശരീരം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

130 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ഖര്‍ത്തൂമിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അതിനാല്‍ ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇന്ത്യക്കാരുടെ ലിസ്റ്റ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടിട്ടുണ്ട്.