LiveTV

Live

National

സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് അഞ്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് അഞ്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് അഞ്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. റഹ്മാന്‍ ഖാന്‍ എന്ന ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത റഹ്മാന്‍ ഖാനും മരിച്ചു.

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളിയും
Also Read

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളിയും

വെടിയേറ്റ രണ്ട് പേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡ് പൊലീസ് ഉത്തരവിട്ടു.

കദെനര്‍ ക്യാംപിലെ ഐ.ടി.ബി.പി 45ആം ബറ്റാലിയനിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു.

സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് അഞ്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
Also Read

സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് അഞ്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റഹ്മാന്‍ ഖാന്‍ സ്വയം വെടിവെച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഹിമാചല്‍ പ്രദേശുകാരനും മറ്റൊരാള്‍ പഞ്ചാബ് സ്വദേശിയുമാണ്.